പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു, ഓട്ടോയിൽ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷികുമാർ

Apr 15, 2026 - 16:07
പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു, ഓട്ടോയിൽ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ

തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന് ഓട്ടോയിൽ കടന്ന പ്രതി കൊച്ചിയിൽ അറസ്റ്റിലായി. കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ദർവേഷ് (30) ആണ് പിടിയിലായത്. ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ഇയാൾ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവർന്നത്.തലേന്ന് രാത്രിയിൽ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ആരും സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപയാണ് കവർന്നത്. ഇയാൾ നടന്നുവരുന്നതും ഓഫീസിൽ കയറുന്നതുമെല്ലാം സി സി ടി വി യിൽ പതിഞ്ഞിരുന്നു.

സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ തഫ്സീറിനെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കേസിൽ അന്വേഷണം നടത്തിയിരുന്ന എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ രാവിലെ ഇയാളെ പിടികൂടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0