വിധിയെഴുതി കേരളം; സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു

റിപ്പോർട്ട് :ബൈഷികുമാർ

Apr 9, 2026 - 19:31
വിധിയെഴുതി കേരളം; സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു

2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം അവസാനിച്ചു. 6 മണി വരെ 75.01 % പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 76% ആയിരുന്നു. സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിര തന്നെ ഉണ്ട്. അതുകൊണ്ടു തന്നെ പോളിംഗ് ശതമാനം ഇനിയും ഉയരും. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

വാശിയേറിയ പ്രചാരണങ്ങൾക്ക് ഒടുവിലാണ് ഇന്ന് കേരളം വിധി എഴുതിയത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം ആണ് ചൂടേറിയ പ്രചാരണനം നടത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വൈകുന്നേരം ആയതോടെ പലയിടങ്ങളിലും മഴ എത്തിയിരുന്നു. ഇത് പോളിംഗ് മന്ദഗതിയിലാകാൻ കാരണമായി.കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്, അന്ന് 85.72 ശതമാനം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0