സിം ഊരിയാല്‍ വാട്‌സ്ആപ്പും പോകും; സിം ബൈന്‍ഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സ്ആപ്പ്, സമയപരിധി ഡിസംബര്‍ 31വരെ നീട്ടി

റിപ്പോർട്ട് :ബൈഷികുമാർ

Apr 9, 2026 - 07:40
സിം ഊരിയാല്‍ വാട്‌സ്ആപ്പും പോകും; സിം ബൈന്‍ഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സ്ആപ്പ്, സമയപരിധി ഡിസംബര്‍ 31വരെ നീട്ടി

മുംബൈ: സിം കാര്‍ഡ് ഊരിയാല്‍ വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്ന 'സിം ബൈന്‍ഡിങ് സംവിധാനം' പരീക്ഷിച്ച് വാട്സ്ആപ്പ്. മെസേജിങ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്.മാര്‍ച്ച് ഒന്നുമുതല്‍ മെസേജിങ് ആപ്പുകള്‍ ഇതു നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പരീക്ഷിച്ച് പോരായ്മകള്‍ പരിഹരിക്കാനാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്.

നിലവില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ മാത്രമേ സിം കാര്‍ഡിന്റെ ആവശ്യമുള്ളൂ. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സിം മാറ്റിയാലും വൈഫൈ ഉപയോഗിച്ച് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സിം ഉപേക്ഷിച്ചും മറ്റും തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത് തടയുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ സംവിധാനം ഉള്‍പ്പെടുത്തുന്ന ഫോണില്‍, വാട്സാപ്പില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള സിം കാര്‍ഡ് വേരിഫൈ ചെയ്യാന്‍ ആവശ്യപ്പെട്ട് വാട്സാപ്പ് സന്ദേശം ലഭിച്ചുതുടങ്ങി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാട്സാപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം കാര്‍ഡ് ഫോണിലുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ് സന്ദേശം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0