യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്! പുതിയ നിയന്ത്രണങ്ങളുമായി ആർബിഐ
റിപ്പോർട്ട് :ബൈഷികുമാർ
ന്യൂഡൽഹി : രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കും ബാങ്കിംഗ് സേവനങ്ങൾക്കും ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ 1 മുതൽ നിലവിൽ വന്നു. ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് റിസർവ് ബാങ്ക് കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യുപിഐ (UPI), ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ എന്നിവ വഴിയുള്ള എല്ലാ ഇടപാടുകൾക്കും ഇനിമുതൽ 'ടു ഫാക്ടർ ഒതന്റിക്കേഷൻ' നിർബന്ധമാക്കി.
ഒടിപി മാത്രം ഉപയോഗിച്ചുള്ള നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് സിം സ്വാപ്പിംഗിലൂടെയും ഫിഷിംഗിലൂടെയും തട്ടിപ്പുകൾ വർധിച്ചതോടെയാണ് പുതിയ നീക്കം. ഇനി മുതൽ ഒടിപിക്ക് പുറമെ പിൻ നമ്പറോ, പാസ്‌വേഡോ, ബയോമെട്രിക് സംവിധാനമോ കൂടി ഉപയോഗിച്ചാൽ മാത്രമേ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.
വലിയ തുകയുടെ ഇടപാടുകൾ നടത്തുമ്പോഴും പുതിയ ഫോണുകളിൽ നിന്ന് ലോഗിൻ ചെയ്യുമ്പോഴും കൂടുതൽ സുരക്ഷാ പരിശോധനകൾ ഉണ്ടാവും. സംവിധാനങ്ങളിലെ പോരായ്മ മൂലം തട്ടിപ്പിനിരയാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരായിരിക്കുമെന്നും പരാതികൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
യുപിഐ സേവനങ്ങളിലും എൻപിസിഐ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഒരു ദിവസം ഒരു ആപ്പിലൂടെ പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ.
ഒരു ആപ്പിൽ പരമാവധി 25 ബാങ്ക് അക്കൗണ്ടുകൾ മാത്രമേ ലിങ്ക് ചെയ്യാൻ പാടുള്ളൂ.
പൂർത്തിയാകാത്ത ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് 90 സെക്കൻഡ് ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്.
ഇനിമുതൽ ഇഎംഐ പോലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾ തിരക്ക് കുറഞ്ഞ സമയങ്ങളിൽ (രാവിലെ 10ന് മുൻപോ രാത്രി 9.30ന് ശേഷമോ) മാത്രമാകും നടക്കുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0