അഞ്ച് മക്കളെ ഉറക്കി കിടത്തി; തന്നെക്കാൾ 10 വയസ് കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി യുവതി; ഞെട്ടലിൽ നാട്ടുകാർ
റിപ്പോർട്ട് :ബൈഷികുമാർ
ഉത്തർ പ്രദേശിൽ അഞ്ച് മക്കൾക്ക് മയക്ക് മരുന്ന് നൽകി തന്നെക്കാൾ പത്ത് വയസ് പ്രായം കുറഞ്ഞ കാമുകനോടൊപ്പം യുവതി ഒളിച്ചോടിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. പൊലീസിൽ ഭർത്താവിന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
ഒളിച്ചോടുന്നതിന് മുൻപായി തന്റെ അഞ്ച് മക്കൾക്കും ഉറക്കഗുളിക നൽകി ഉറക്കി കിടത്തിയ ശേഷമാണ് യുവതി ഇറങ്ങി പോയത്. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്.ഒളിച്ചോടുന്ന സമയത്ത് യുവതി വീട്ടിൽ ഉണ്ടായിരുന്ന പണവും, വിലപ്പിടിപ്പുള്ള സാധനങ്ങളും, സ്വർണവും ഒക്കെ കൊണ്ടുപോയെന്ന് ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ദില്ലിയിൽ തയ്യൽ ജോലികൾ ചെയ്ത് വരികയായിരുന്നു യുവതിയുടെ ഭർത്താവായ രൂപ് കിഷോർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0