ഈസ്റ്റർ– വിഷു– തിരഞ്ഞെടുപ്പ്: കേരളയാത്രയ്ക്ക് തിരക്കേറുന്നു; ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു, പ്രതീക്ഷ സ്പെഷലിൽ

റിപ്പോർട്ട് :ബൈഷികുമാർ

Mar 28, 2026 - 17:34
ഈസ്റ്റർ– വിഷു– തിരഞ്ഞെടുപ്പ്: കേരളയാത്രയ്ക്ക് തിരക്കേറുന്നു; ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു, പ്രതീക്ഷ സ്പെഷലിൽ

ബെംഗളൂരു ∙ ഈസ്റ്ററിനും വിഷുവിനും പിന്നാലെ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി എത്തിയതോടെ ഏപ്രിൽ രണ്ടാം വാരം നാട്ടിലേക്കും തിരിച്ചും തിരക്കേറി. നഗരത്തിൽ സ്ഥിരതാമസമാക്കിയവരുടെ വോട്ട് കർണാടകയിലാണെങ്കിലും പഠനത്തിനും ജോലിക്കുമായി വരുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇപ്പോഴും നാട്ടിൽ തന്നെയാണ്.

ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കിടെയാണ് ഏപ്രിൽ 9നു കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബെംഗളൂരുവിൽ നിന്ന് 7,8 ദിവസങ്ങളിലാണു കൂടുതൽ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നു. കേരള, കർണാടക ആർടിസി ബസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ചു സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കുമെന്നു കേരള,ർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0