കത്തികൊണ്ട് കുത്തിയത് ഭാര്യയുടെ കഴുത്തില്‍, കാരണം കുടുംബ വഴക്ക്; ഗുരുതര പരിക്കേറ്റ യുവതി ചികിത്സയില്‍
റിപ്പോർട്ട് :ബൈഷി കുമാർ
കോഴിക്കോട്: തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ബേപ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബേപ്പൂര്‍ ബി സി റോഡ് മാവിന്‍ച്ചോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മാറാട് സ്വദേശി ഷര്‍നാദ് ബാബുവാണ് ഭാര്യ ഫര്‍സാനയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫര്‍സാനയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദഗ്ധ ചികില്‍സയിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂര്‍ പ`ലീസ് ഷര്‍നാദ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0