രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലു’: എം എ ബേബി
റിപ്പോർട്ട് :ബൈഷികുമാർ
രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലുവാണ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രചാരണം കനുഗോലുവിന് കൊടുത്തതിന്റെ കുഴപ്പമാണ് എന്നും അദ്ദേഹം വിമർശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബി ജെ പി ഡീൽ ഉണ്ടായിരുന്നു. തിരുവനന്തപുരം കോപ്പറേഷനിൽ ബി ജെ പി അധികാരത്തിൽ വന്നതും കൊല്ലം കോപ്പറേഷനിൽ യു ഡി എഫ് അധികാരത്തിൽ വന്നതും ഡീലിൻ്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബിജെപി ഡീൽ ഉണ്ട്. അത് മറയ്ക്കാനാണ് സി പി ഐ എമ്മിനെതിരെ വ്യാപക പ്രചരണം നടത്തുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻപും കേരളത്തിൽ കോൺഗ്രസ് ബി ജെ പി സഖ്യം ഉണ്ടായിരുന്നു. പല തെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0