ശബ്ദം ക്ലോൺ ചെയ്യുന്നു, എഐ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിക്കുന്നു'; ​ഗുരുതര സാഹചര്യമെന്ന് മോ​ഹൻലാൽ ദില്ലി ഹൈക്കോടതിയിൽ

റിപ്പോർട്ട്. ബൈഷി കുമാർ

Mar 24, 2026 - 12:48
ശബ്ദം ക്ലോൺ ചെയ്യുന്നു, എഐ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിക്കുന്നു'; ​ഗുരുതര സാഹചര്യമെന്ന് മോ​ഹൻലാൽ ദില്ലി ഹൈക്കോടതിയിൽ

ദില്ലി: തന്റെ ശബ്ദമടക്കം ക്ലോൺ ചെയ്യുകയാണെന്ന് നടൻ മോഹൻലാൽ ദില്ലി ഹൈക്കോടതിയിൽ‌. എഐ അടക്കം ഉപയോ​ഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇത് ​ഗുരുതരസാഹചര്യമാണെന്നും മോ​ഹൻലാൽ ഹർജിയിൽ പറയുന്നു. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. 5 തരത്തിൽ തന്‍റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ നടക്കുന്നു എന്നാണ് പ്രധാനമായും മോഹൻലാൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നത്. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ്. ഇത്തരത്തിൽ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ നാളെ ആര് ഉത്തരവാദിയാകും? താന്‍ തന്നെ ഉത്തരവാദിയാകില്ലേ എന്നാണ് ലാൽ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. ഇവ കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദില്ലി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ,സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. ഉച്ചകഴിഞ്ഞ് രണ്ടരയോടെ വിശദവാദം കേള്‍ക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0