*ബെംഗളൂരുവിലിരുന്ന് അമേരിക്കക്കാരിൽ നിന്ന് തട്ടിയത് കോടികൾ; വ്യാജ 'മൈക്രോസോഫ്റ്റ് സപ്പോർട്ട് ടീം' പിടിയിൽ* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 17, 2025 - 23:03
Nov 18, 2025 - 02:03
*ബെംഗളൂരുവിലിരുന്ന് അമേരിക്കക്കാരിൽ നിന്ന് തട്ടിയത് കോടികൾ; വ്യാജ 'മൈക്രോസോഫ്റ്റ് സപ്പോർട്ട് ടീം' പിടിയിൽ* 

*ബെംഗളൂരുവിലിരുന്ന് അമേരിക്കക്കാരിൽ നിന്ന് തട്ടിയത് കോടികൾ; വ്യാജ 'മൈക്രോസോഫ്റ്റ് സപ്പോർട്ട് ടീം' പിടിയിൽ* 

ബെംഗളൂരു: 'മൈക്രോസോഫ്റ്റ് സപ്പോർട്ട് ടീം' എന്ന വ്യാജേന അമേരിക്കക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത വൻ സൈബർ തട്ടിപ്പ് സംഘം ബെംഗളൂരുവിൽ പിടിയിൽ. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തിച്ചിരുന്ന മസ്ക് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിലെ 21 പേരാണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മസ്ക‌് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്യും. സ്ഥാപനവുമായുള്ള വാടക കരാർ, പേയ്മെൻ്റ് വിവരങ്ങൾ തുടങ്ങിയവയും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബെംഗളൂരു പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0