പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 6, 2025 - 05:53
Nov 6, 2025 - 05:59
പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം വെഞ്ഞാറമൂട്:

വെഞ്ഞാറമൂട്‌ : ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാനത്തിനു വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി വീണാ ജോർജ്‌. പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതിയ ആയുഷ്‌മാൻ ആരോഗ്യമന്ദിറിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി ജനങ്ങൾക്കു മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറയിൽ നടന്ന ചടങ്ങ് ഡി.കെ. മുരളി ഉദ്‌ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷനായി. ആരോഗ്യ കേരളം ഡിപിഎം ഡോ. എസ്. അനോജ്, മെഡിക്കൽ ഓഫീസർ രാഖി വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അശ്വതി, ജില്ലാപ്പഞ്ചായത്ത് അംഗം കെ. ഷീലാകുമാരി, ബ്ലോക്ക് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ അസീനാബീവി, വൈ.വി. ശോഭകുമാർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0