വർക്കലയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയിൽ, യുവതിയുടെ നില ഗുരുതരം
Dtvnewsonline
വർക്കലയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയിൽ, യുവതിയുടെ നില ഗുരുതരം
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു.
തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്.ട്രാക്കിൽ വീണു കിടന്ന യുവതി ആശുപത്രിയിലാണ്. തിരുവനന്തപുരം പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ എന്നയാളാണ് തള്ളിയിട്ടത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എട്ടരയോടെ വർക്കല അയന്തിമേൽപ്പാലത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ് ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ ആണ് ആദ്യം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരു .
ആശുപത്രിയിലുള്ള യുവതിയുടെ നില ഗുരുതരമാണ്. ആദ്യം വർക്കലസ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിക്കൊപ്പം മറ്റൊരു സുഹൃത്ത് കൂടി യാത്ര ചെയ്‌തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0