*വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ. തുടർനടപടികൾ കോടതിയുടെ വിധിപ്രകാരം*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 2, 2025 - 08:29
Nov 2, 2025 - 08:31
*വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ. തുടർനടപടികൾ കോടതിയുടെ വിധിപ്രകാരം*

*വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ. തുടർനടപടികൾ കോടതിയുടെ വിധിപ്രകാരം*

 *കോഴിക്കോട്* : കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ ഹൈക്കോടതി ഇടപെടൽ.

 ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ് വിഭജനത്തിന്റെ തുടർനടപടികളെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജികൾ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

 ഒറ്റപ്പാലം, ഗുരുവായൂർ, വടകര, മുൻസിപ്പാലിറ്റികളുടെ വാർഡ് വിഭജനത്തിനും വിധി ബാധകമാകും.

 അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹരജികളും ഹൈക്കോടതി സ്വീകരിച്ചു.

ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, ഗുരുവായൂർ മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കഠിനംകുളം ഗ്രാമപഞ്ചായത്ത്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, അയ്യംപുഴ ഗ്രാമപഞ്ചായത്ത്, ചെങ്ങള ഗ്രാമപഞ്ചായത്ത്, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പരിഗണിച്ച തദ്ദേശ സ്ഥാപനങ്ങൾ. അനിൽ കെ.നരേന്ദ്രൻ, മുരളീക‍ൃഷ്ണ.എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അപ്പീൽ പരിഗണിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0