അഞ്ചിലും നിറഞ്ഞാടി സഞ്ജു; ടൂർണമെന്റിൽ തീർത്തത് അസാധ്യ റെക്കോർഡുകൾ
അഞ്ചിലും നിറഞ്ഞാടി സഞ്ജു; ടൂർണമെന്റിൽ തീർത്തത് അസാധ്യ റെക്കോർഡുകൾ
തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റൺസ് നേടി .ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്കായി തകർപ്പൻ ഇന്നിംഗ്‌സ് കളിച്ച ഓപ്പണർ സഞ്ജു സാംസണിന് റെക്കോർഡ്. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റൺസ് നേടി .
മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോർഡും സഞ്ജു തകർത്തത്. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.2014 ടി20 ലോകകപ്പിൽ കോഹ്ലി നേടിയ 319 റൺസ് ആണ് പഴങ്കഥയായത്. ഈ ലോകകപ്പിൽ സഞ്ജു 321 റൺസ് ആണ് നേടിയത്. ഒരു ദിവസം രണ്ടുതവണ കോഹ്ലിയുടെ റെക്കോർഡ് തകർക്കപ്പെടുമായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ 317 റൺസ് നേടി നിൽക്കുമ്പോൾ ഔട്ടായതോടെയാണ് ഇഷാൻ കിഷന് റെക്കോർഡ് മറികടക്കാൻ കഴിയാതെ പോയത്
വെറും അഞ്ചു റൺസ് അകലെ വച്ചാണ് ഇഷാന് റെക്കോർഡ് നഷ്‌ടമായത്. അഞ്ചു റൺസ് എടുത്തിരുന്നുവെങ്കിൽ സഞ്ജുവിനെ മറികടന്ന് ഇഷാൻ കിഷൻ ഒന്നാമത് എത്തിയെനേ. 25 പന്തിൽ നാല് ഫോറുകളും അത്രയും സിക്സു കളും സഹിതം 54 റൺസ് ആണ് താരം തന്റെ പേരിൽ ചേർത്തത്.ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സാംസൺ സ്വന്തമാക്കി.
2016 ലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റൺസ് നേടിയ മാർലോൺ സാമുവൽസിൻ്റെ 10 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് സാംസൺ തിരുത്തി കുറിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0