NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടി കോട്ടയം ജില്ലാ കൺവെൻഷൻ സ൦ഘടിപ്പിച്ചു.

Mar 8, 2026 - 00:13
NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടി കോട്ടയം ജില്ലാ കൺവെൻഷൻ സ൦ഘടിപ്പിച്ചു.

NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടി കോട്ടയം ജില്ലാ കൺവെൻഷൻ സ൦ഘടിപ്പിച്ചു.

കോട്ടയം: എൻ ഡി എ സഖ്യ കക്ഷിയായ ജനശക്തി പാർട്ടി - ജെ എസ് പി കോട്ടയം ജില്ലാ കൺവെൻഷൻ നടത്തി.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്ജ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കൺവെൻഷൻ ജെ എസ് പി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ കേരളത്തിൽ സംഭവിക്കുമെന്നും അതിനായി എൻ ഡി എ കക്ഷികൾ ജാഗ്രതയോടെ പ്രവർത്തിക്കണമന്നും; NDA കക്ഷികൾക്ക് വേണ്ട സഹായം ബി ജെ പി ചെയ്തു കൊടുക്കുമെന്നും അഡ്വ. ഷോൺ ജോർജ്ജ് പറഞ്ഞു.

സെക്രട്ടറി ജനറൽ ഷീബു പാറക്കടവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് ജോർജ്ജ് വട്ടപ്പാറ, ജനറൽ സെക്രട്ടറിമാരായ സജി വള്ളോത്യാമല, സുബിൻ സി.ഭാസ്കർ , സെക്രട്ടറിമാരായ ബോബൻ ഷിബി , ലിജു K. ജോർജ്ജ്, സംസ്ഥാന ട്രഷറർ അലി ഫാത്തിമ, ജില്ലാ പ്രസിഡന്റുമാരായ ആന്റണി പ്ലാമൂടൻ - കോട്ടയം , വിജയൻ ഏലപ്പാറ - ഇടുക്കി, ബെൺസൺ ജോസഫ് - തൃശൂർ, ബോസ്കോ ലൂയിസ് - എറണാകുളം,NDA നിയോ: മണ്ഡലം കൺവീനർ സിബി ചിന്നുസ്‌ BDJS യൂത്ത് വിംഗ് നേതാവ് ബിൻസൺ മല്ലൂശ്ശേരി, വിജയ പണിക്കർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മധു വട്ടപ്പാറ, ദീപാ സജീവ് , ലതാ ശശി, രാഹുൽ ചേലക്കര,NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടിയുടെ സംസ്ഥാന മീഡിയാ കോ-ഓർഡിനേറ്റർ സജീവ് ഗോപാലൻ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0