*ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻഎണ്ണ വാങ്ങും, 14 ലക്ഷം ബാരൽ ഉടനെത്തും* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 6, 2026 - 23:36

*ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻഎണ്ണ വാങ്ങും, 14 ലക്ഷം ബാരൽ ഉടനെത്തും* 

ന്യൂഡൽഹി: രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരൽ ക്രൂഡോയിൽ ഉടൻ ഇന്ത്യയിൽ എത്തും. രണ്ടു കോടി ബാരൽ എണ്ണയാണ് ഇന്ത്യ യുദ്ധകാലത്തിനിടയിൽ വാങ്ങാനൊരുങ്ങുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കിടെയാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത്. ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നതിന് നേരത്തെതന്നെ താൽപര്യം അറിയിച്ചിരുന്നു. ഇന്ത്യയുമായി ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്നതിൽ യാതൊരു തടസ്സവുമില്ല എന്നാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നത്.ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ 40 ശതമാനം എത്തുന്ന സമുദ്രമാർഗമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഇന്ത്യയിൽ പ്രതിസന്ധി സംജാതമായത്. 25 ദിവസത്തേക്ക് അല്ലെങ്കിൽ 30 ദിവസത്തേക്കുള്ള ക്രൂഡോയിൽ കരുതൽ ശേഖരം മാത്രമേ ഇന്ത്യയുടെ പക്കലുള്ളൂ. ഈ ഘട്ടത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത്. ഈ ആഴ്ച തന്നെ രണ്ട് കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് സൂചന. ഒരു കപ്പൽ ഗുജറാത്തിലേക്കും മറ്റൊരു കപ്പൽ ഇന്ത്യയുടെ കിഴക്കൻ തീരത്തേക്കും ആയിരിക്കും എത്തുക. ഏകദേശം 95 ലക്ഷം ബാരൽ ക്രൂഡോയിൽ ഇന്ത്യയ്ക്ക് വേഗം തന്നെ ലഭ്യമാകുന്ന വിധത്തിൽ ഇന്ത്യൻ മഹാസമുദ്ര പരിസരത്ത് തന്നെ ഉണ്ട് എന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0