*കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം കായികമേഖലയെ വളർത്താൻ സാധിച്ചു: മന്ത്രി വി അബ്ദുറഹിമാൻ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 5, 2026 - 10:18
*കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം കായികമേഖലയെ വളർത്താൻ സാധിച്ചു: മന്ത്രി വി അബ്ദുറഹിമാൻ*

*കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം കായികമേഖലയെ വളർത്താൻ സാധിച്ചു: മന്ത്രി വി അബ്ദുറഹിമാൻ*

കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം കായികമേഖലയെ വളർത്താൻ സംസ്ഥാന സർക്കാരിന് സാധ്യമായെന്ന് ഹജ്ജ്, വഖഫ്, കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ.

ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൻ്റ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 സംസ്ഥാനത്തെ 26ാമത് സിന്തറ്റിക് ട്രാക്കാണ് ഉദ്ഘാടനം ചെയ്തത്. ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൻ്റ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. 45 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് കായിക താരങ്ങൾക്കായി ഹോസ്റ്റൽ കൂടി നിർമിക്കും. മറ്റു വകുപ്പുകളുമായി ചേർന്ന് 5000 കോടി രൂപ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചു. സംസ്ഥാനത്ത് മുനിസിപ്പൽ മേഖലയിൽ 32 കായിക സമുച്ചയങ്ങളും താലൂക്ക് അടിസ്ഥാനത്തിൽ 350 കായിക സമുച്ചയങ്ങളും നിർമിച്ചു. ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ 154 മൈതാനങ്ങൾക്ക് അനുമതിയായി. രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് കായിക വകുപ്പിന് കീഴിൽ ആസൂത്രണ വകുപ്പ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ ആസ്ഥാന കായിക മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. കായിക മേഖലയിലെ അടിസ്ഥാന വികസനം, പരിശീലനം, പ്രവർത്തനക്ഷമത ഉറപ്പുവരുത്തൽ, സാക്ഷരത, തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കും. രാജ്യത്ത് ആദ്യമായി സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചത് കേരളത്തിലാണ്. വിദ്യാലയങ്ങളിൽ നൂറിലധികം ഗ്രൗണ്ടുകൾ ഒരുക്കി. കായിക ക്ഷമത, സാക്ഷരത എന്നിവ വളർത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹെൽത്തി കിഡ്സ് പാഠ്യപദ്ധതി, കായിക പഠനം തുടങ്ങിയവ നടത്തിവരുന്നു. സംസ്ഥാന- ജില്ലാ - തദ്ദേശസ്വയംഭരണ സ്ഥാപനതല സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനങ്ങൾ കായിക വികാസത്തെ ത്വരിതപ്പെടുത്തും. രാജ്യത്തിന് തന്നെ മാതൃകയായി കായിക താരങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന

ഇ സർട്ടിഫിക്കേഷൻ നടപ്പിലാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കായിക താരങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ധനസഹായം നൽകും. ഭിന്നശേഷി പ്രത്യേക കായിക സ്റ്റേഡിയം നിർമാണത്തിലാണ്. ബ്ലോക്ക്, ജില്ലാതല കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് തുക അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്തലത്തിൽ കായിക പരിശീലകരെ നിയമിക്കുന്നതിനും അനുമതി ആയിട്ടുണ്ട്. ആകെ 350 കോടി രൂപ കായിക മേഖലയ്ക്കായി സംസ്ഥാന സർക്കാർ അനുവദിച്ചു. കായിക സമ്പദ് വ്യവസ്ഥ രൂപീകരിക്കുന്നത് ഭാഗമായി ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കും. തൊഴിലവസരങ്ങളും ഉറപ്പാക്കും. 

എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റിനും എക്സിക്യൂട്ടിവ് അംഗങ്ങൾക്കും മന്ത്രിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ് ഏണസ്റ്റ്, വൈസ് പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് ഡോ രാമഭദ്രൻ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എസ് ജയമോഹൻ, ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻ്റ് ബി പ്രേമാനന്ദ്, ജില്ലാ ടെന്നീസ് അസോസിയേഷൻ പ്രസിഡൻ്റ് പീറ്റർ ഓസ്റ്റിൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0