ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രി കണ്ഠര് രാജീവര് ഇ ഡിക്ക് മുന്നിൽ

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 5, 2026 - 08:04
ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രി കണ്ഠര് രാജീവര് ഇ ഡിക്ക് മുന്നിൽ

ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രി കണ്ഠര് രാജീവര് ഇ ഡിക്ക് മുന്നിൽ

ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർ ഇഡിക്ക് മുന്നിൽ. ചോദ്യം ചെയ്യലിനായി കൊച്ചി ഇ ഡി ഓഫീസിലാണ് ഹാജരായത്. സ്വർണക്കൊള്ള കേസിൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ശബരിമല സ്വർണ് മോഷണക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനും ഇ ഡി സമൻസ് അയച്ചിരുന്നു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. സ്വർണ മോഷണക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത്.

അതേസമയം, സ്വർണ മോഷണക്കേസിൽ കള്ളപ്പണ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. തന്ത്രിയുടെ വരുമാനത്തെക്കുറിച്ചും ധനകാര്യ സ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെക്കുറിച്ചും ഇ ഡി വിവരങ്ങൾ ശേഖരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0