നൈപുണ്യ കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി*
റിപ്പോർട്ട് :ബൈഷി കുമാർ
*നൈപുണ്യ കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി*
എ ഐ യുഗത്തിന് അനുസൃതമായി നൈപുണ്യ കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസം-തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കൊട്ടാരക്കര സർക്കാർ ഐടിഐയുടെ ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം വെളിയം പടിഞ്ഞാറ്റിൻകര ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര സർക്കാർ ഐടിഐയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. ആധുനിക ട്രേഡുകളും മികച്ച ലാബ് സൗകര്യങ്ങളും കൊട്ടാരക്കര ഐടിഐയുടെ പുതിയ കെട്ടിടത്തിൽ ഒരുക്കും. പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുയോജ്യമായ നൈപുണ്യ കോഴ്സുകളും ആരംഭിക്കും.
തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് യുവാക്കളെ പ്രാപ്തരാക്കാൻ മികച്ച പരിശീലന കേന്ദ്രങ്ങൾ അത്യാവശ്യമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി വൈവിധ്യമുള്ള തൊഴിൽ സേനയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. കൊട്ടാരക്കര സർക്കാർ ഐടിഐയിലേക്കുള്ള യാത്ര സൗകര്യം വർദ്ധിപ്പിക്കും. കൊട്ടാരക്കര ഐടിഐ ഗ്രാമപ്രദേശത്തെ വികസന മുന്നേറ്റത്തിന് ഉദാഹരണമാണ്. കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്ക് സ്ഥാപിക്കും. വിദ്യാർത്ഥികൾക്കായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിക്കും. ഒൻപത് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന മുട്ടറ സ്കൂളിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
14.30 കോടി രൂപ വിനിയോഗിച്ചാണ് 2.29 ഏക്കർ ഭൂമിയിൽ കൊട്ടാരക്കര സർക്കാർ ഐടിഐയുടെ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.രേഖ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.സുമലാൽ, കെ.എസ്. ഷിജുകുമാർ, കൊട്ടറ ബ്ലോക്ക് ഡിവിഷൻ അംഗം ജലജ ബാലകൃഷ്ണൻ, വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ദിലീപ് കുമാർ, ഐടിഡി ജോയിൻറ് ഡയറക്ടർ ഓഫ് ട്രെയിനിങ്
എ.ഷമ്മി ബേക്കർ, ഐടിഡി ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് എസ്.വി.അനിൽകുമാർ, ഐടിഡി അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് വാസുദേവൻ, ചന്ദനത്തോപ്പ് ഐടിഐ പ്രധാനാധ്യാപിക എം.കെ.അനില, പിടിഎ പ്രസിഡൻറ് ആർ. സരസൻ, സ്റ്റാഫ് സെക്രട്ടറി ആർ.ജെ.സിയാദ്, ട്രെയിനിങ് കൗൺസിൽ ചെയർപേഴ്സൺ ആർ.വിനായക്, കൊട്ടാരക്കര സർക്കാർ ഐടിഐ പ്രധാനാധ്യാപിക കെ.ടി.വിജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0