യുദ്ധം നീണ്ടാൽ…? ഇറാൻ–ഇസ്രായേൽ സംഘർഷം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത കേരളത്തിനെ
റിപ്പോർട്ട് :ബൈഷി കുമാർ
യുദ്ധം നീണ്ടാൽ…? ഇറാൻ–ഇസ്രായേൽ സംഘർഷം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത കേരളത്തിനെ
ഗൾഫിലെ ഇറാൻ ഇസ്രായേൽ യുദ്ധം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറുന്നു. സാമ്പത്തിക വളർച്ചയും കയറ്റുമതിയും കുറയുന്നതു കൂടാതെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയും തകർച്ചയിലാകും. യുദ്ധം നീണ്ടു പോയാൽ ഇന്ധന വില വർദ്ധനവിനും സാധ്യയുണ്ട്.
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിൽ നിന്നായി പ്രതിദിനം 200 ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിമാനങ്ങൾ റദ്ദാക്കിയതോടെ നിലവിൽ കയറ്റുമതി പൂർണമായും നിലച്ചതാണ് ആദ്യ പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധനായ എസ് മുരളീധരൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ ആയതിനാൽ കപ്പൽ മാർഗ്ഗമുള്ള കയറ്റുമതിക്കും വഴിയില്ല.
യുദ്ധം നീണ്ടു നിന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്നും ഇന്ധന വില വർധനവിന് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡോയിൽ വില വർധനവിനൊപ്പം ഇടിയുന്ന ഇന്ത്യൻ രൂപയുടെ മൂല്യവും ഇന്ധന വില വർധനവിന് വഴിയൊരുക്കും. ഇറാൻ യുദ്ധം നീളുന്നത് റംസാൻ കാലത്ത് നാട്ടിൽ വരേണ്ട മലയാളികളെയും പ്രതികൂലമായി ബാധിക്കും. വിമാന ടിക്കറ്റ് നിരക്ക് 50% മുതൽ 100 % വരെ വർധിക്കാനും സാധ്യതയുണ്ട്. നിരവധി വിദേശ ടൂറിസ്റ്റുകൾ എത്താറുള്ള കേരളത്തിലേയ്ക്ക് അവരുടെ വരവും ഇല്ലാതെയാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0