*കോട്ടവട്ടം- ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും: കെ ബി ഗണേഷ് കുമാർ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 27, 2026 - 23:48
*കോട്ടവട്ടം- ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും: കെ ബി ഗണേഷ് കുമാർ*

*കോട്ടവട്ടം- ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും: കെ ബി ഗണേഷ് കുമാർ*

4.5 കോടി രൂപ വിനിയോഗിച്ച് ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന കോട്ടവട്ടം-ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കോട്ടവട്ടം-ബഥേൽ-നരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പത്തനാപുരത്തെ എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കി. മുൻഗണന വിഭാഗക്കാർക്ക് 15000 ലിറ്റർ വെള്ളം സൗജന്യമായി നൽകി. പത്തനാപുരത്ത് മെച്ചപ്പെട്ട ഗതാഗതസൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടവട്ടം-ബഥേൽ-നരിക്കൽ റോഡ് നിർമ്മിക്കുന്നത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അമൽ ബാബു അധ്യക്ഷനായി. രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.

പത്തനാപുരം കോട്ടവട്ടം-ബഥേൽ-നരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ ബി ഗണേഷ്കുമാർ നിർവഹിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0