യു.കെ യിൽ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ -ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറി (26) ൻ്റെ മൃതദേഹം നാളെ (1) നാട്ടിലെത്തിക്കും.

റിപ്പോർട്ട്‌:ബൈഷി കുമാർ

Feb 27, 2026 - 23:42
Feb 27, 2026 - 23:42
യു.കെ യിൽ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ -ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറി (26) ൻ്റെ മൃതദേഹം നാളെ (1) നാട്ടിലെത്തിക്കും.

ആറ്റിങ്ങൽ: യു.കെ യിൽ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ -ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറി (26) ൻ്റെ മൃതദേഹം നാളെ (1) നാട്ടിലെത്തിക്കും. ജനുവരി 31നാണ് ജയകുമാർ രണ്ട് സുഹൃത്ത്ക്കൾക്കൊപ്പം പുറത്ത് പോയത്. . ഒന്നാം തീയ്യതി വൈകിയിട്ടും തിരിച്ച് താമസ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ തൊട്ടടുത്ത വെസ്റ്റ് മിഡ് ലാൻഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രണ്ടിന് വിഷ്ണുവിനോടപ്പം യാത്ര ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്ത് തന്നെയാണ് വിഷ്ണുവിനെ കാണാനില്ലന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. എന്നാൽ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ ആഡ്രക്കാരായ സുഹൃത്തിനോട് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വലിയ ആഴമില്ലാത്ത തടാകത്തിൽ നാലാം ദിവസമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരുഹതയുണ്ടന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ അടൂർ പ്രകാശ് എം.പിയ്ക്ക് നിവേദനം നൽകുകയും യു .കെ യിലെ ഇന്ത്യൻ ഹൈകമ്മിഷണർക്കും വെസ്റ്റ് മിഡ്ലാൻ്ഡ് പൊലീസിലും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും നൽകിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. രാവിലെ 9 ന് വീട്ട് വളപ്പിൽ സംസ്ക്കാരം നടക്കും സഹോദരൻ ഗോകുൽ .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0