നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്നം.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 19, 2026 - 07:12
നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്നം.

തിരുവനന്തപുരം: നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്നം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും മീൻ വിഭവങ്ങൾ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചിരുന്നു. നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി(48) എന്നിവരാണ് മരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0