പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം നടത്തി

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 12, 2026 - 18:53
പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം നടത്തി

പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം നടത്തി

കോട്ടയം: ഇത്തിത്താനം പാർത്ഥസാരഥി കളരി സംഘം നടത്തിയ കച്ചകെട്ട് മഹോത്സവം ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ എൻ. പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. 

കുറിച്ചി ഗ്രാമ പഞ്ചായത്ത് അംഗം പ്രമീള ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി കളരി പഠനത്തിന്റെ ഗുണവശങ്ങൾ വിശദീകരിച്ചു കൊണ്ട് ആശംസകൾ നേർന്നു .

കളരി സംഘത്തിന്റെ ആദരവ് സുജാത ടീച്ചർ ഏറ്റുവാങ്ങി.

ചെറു പാറക്കാവ് ദേവസ്വം സെക്രട്ടറി രാജീവ്, പത്മകുമാർ ഇത്തിത്താനം, കളരി സംഘം രക്ഷാധികാരി പ്രസന്നകുമാർ ആനാരിൽ , വിജയകുമാർ ഗുരുക്കൾ, എസ് എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി വൈസ് പ്രസിഡന്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0