ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 10, 2026 - 00:03
ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി

ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി

ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്ക്ക് ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. നാട്ടിലാകെ എൽ.ഡി.എഫ് സർക്കാർ വികസനം നടപ്പാക്കുമ്പോൾ പാലാ ഉൾപ്പെടെയുള്ള ചുരുക്കം ചില മണ്ഡലങ്ങളിൽ വികസന മുരടിപ്പാണ് കാണാൻ കഴിഞ്ഞതെന്ന് ജോസ്.കെ.മാണി പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി കോട്ടയം ജില്ലയിൽ പര്യടനം നടത്തിയ എൽ ഡി എഫ് മധ്യമേഖല ജാഥ പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്തെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് ഇടുക്കി ജില്ലയിലെ പ്രവേശിച്ചത്. ജാഥ ക്യാപ്റ്റൻ ജോസ് കെ മാണിയുടെ സ്വന്തം നാടായ പാലായിലായിരുന്നു ജാഥയുടെ ഇന്നത്തെ ആദ്യ സ്വീകരണ കേന്ദ്രം. മണ്ഡലത്തിലെ വികസന മുരടിപ്പ് ജോസ്.കെ. മാണി ചൂണ്ടികാണിച്ചു.

പാലായിൽ ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. തുടർന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്തായിരുന്നു രണ്ടാമത്തെ സ്വീകരണ കേന്ദ്രം. ഇവിടെ വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ എത്തിചേർന്നത്. മുണ്ടക്കയത്ത് എത്തിയ ജാഥയെ വിവിധ മേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന നഗറിലേക്ക് ആനയിച്ചത്. സമ്മേളന ശേഷം ജില്ല അതിർത്തിയിൽ ഇടുക്കിയിലെ നേതാക്കൾ ജാഥയെ സ്വീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0