കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് സി ന്റെ ( NSS) പരിശീലന പരിപാടി*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 8, 2026 - 09:36
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് സി ന്റെ ( NSS) പരിശീലന പരിപാടി*

*കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് സി ന്റെ ( NSS) പരിശീലന പരിപാടി*

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് എസി ന്റെ ( NSS) ഭാഗമായി പ്രോഗ്രാം ഓഫീസർമാർക്കായി പരിശീലന പരിപാടി പെരിന്തൽമണ്ണ അൽ ഷിഫ ഫാർമസി കോളേജിൽ സംഘടിപ്പിച്ചു. പാലക്കാട്‌ മുതൽ കാസർഗോഡ് വരെയുള്ള മേഖലയിലെ കോളേജുകളിലെ 50 ഓളം എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 

മലപ്പുറം ജില്ലാ എൻ എസ് എസ് കൺവീനറും കോളേജ് വൈസ് പ്രിൻസിപ്പലുമായ ജുനൈസ് വി. ആശംസയർപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ദിലീപ് സി അധ്യക്ഷനായിരുന്നു. എൻ എസ് എസ് യൂത്ത് ഓഫീസർ പീയുഷ് ,വിശിഷ്ട അഥിതിയായി കോളേജ് മാനേജർ നഹാസ് അബ്ദുൽ റസാഖ് എന്നിവർ സന്നിഹിതരായിരുന്നു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. സുരക്ഷിത ഭാവി ജനത പടുത്തുയർത്തുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക്, സർവ്വകലാശാലകളി ലെ എൻ എസ് എസ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഡോ സണ്ണി എം എം ( ETI ട്രെയിനിങ് കോർഡിനേറ്റർ, കാലിക്കറ്റ്‌ സർവ്വ കലാശാല), ക്ലാസ് നയിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പദ്മരാജ് നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0