ബെംഗളൂരുവിലെ കഫേയിൽ വെച്ചുള്ള മീറ്റിങ്ങുകൾക്ക് മണിക്കൂറിന് 1,000 രൂപ നൽകേണ്ടിവരും; വിവിധ* *പ്രതികരണങ്ങളുമായി നെറ്റിസെൻസ്* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 29, 2026 - 18:26
ബെംഗളൂരുവിലെ കഫേയിൽ വെച്ചുള്ള മീറ്റിങ്ങുകൾക്ക് മണിക്കൂറിന് 1,000 രൂപ നൽകേണ്ടിവരും; വിവിധ* *പ്രതികരണങ്ങളുമായി നെറ്റിസെൻസ്* 

*ബെംഗളൂരുവിലെ കഫേയിൽ വെച്ചുള്ള മീറ്റിങ്ങുകൾക്ക് മണിക്കൂറിന് 1,000 രൂപ നൽകേണ്ടിവരും; വിവിധ* *പ്രതികരണങ്ങളുമായി നെറ്റിസെൻസ്* 

  

 *ബെംഗളൂരു* പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് സർവ്വസാധാരണമാണെങ്കിലും, സമൂഹമാധ്യമങ്ങളിൽ പ്രത്യേക്ഷപ്പെട്ട ഒരു ബോർഡാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇനി മുതൽ ബെംഗളൂരുവിൽ മീറ്റിങ്ങുകൾ നടത്തുന്നതിനായി പണം നൽകേണ്ടതായി വരും എന്നതാണ് പോസ്റ്റിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പോസ്റ്റ് വൈറലായി. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ ആളുകൾ അറിയിക്കുന്നത്. കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് വിദേശ രാജ്യങ്ങളിലേത് എന്നപോലെ ഇന്ത്യയിലും വലിയ പ്രചാരത്തിലുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് ഇതൊരു ആശങ്കയ്ക്ക് കാരണമായി. ബെംഗളൂരു താമസക്കാരനായ ശോഭിത് ബക്ലിവാൾ എക്‌സിൽ പങ്കുവെച്ച ചിത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു കഫേയുടെ ചുമരിൽ വെച്ചിരിക്കുന്ന ബോർഡിൽ, അവിടെ മീറ്റിങ്ങുകൾ അനുവദനീയമല്ലെന്നും, ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന മീറ്റിങ്ങുകൾക്ക്, മണിക്കൂറിന് 1,000 രൂപ ഈടാക്കുമെന്നും പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0