*അജിത് പവാറിനൊപ്പം നഷ്‌ടമായ ജീവനുകളിൽ ശാംഭവിയും; ചിറകു വിടർത്തും മുൻപ് പൊലിഞ്ഞ സ്വപ്നം* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 29, 2026 - 18:19
Jan 29, 2026 - 18:20
*അജിത് പവാറിനൊപ്പം നഷ്‌ടമായ ജീവനുകളിൽ ശാംഭവിയും; ചിറകു വിടർത്തും മുൻപ് പൊലിഞ്ഞ സ്വപ്നം* 

*അജിത് പവാറിനൊപ്പം നഷ്‌ടമായ ജീവനുകളിൽ ശാംഭവിയും; ചിറകു വിടർത്തും മുൻപ് പൊലിഞ്ഞ സ്വപ്നം* 

പുനെയിലെ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട വാർത്ത രാജ്യത്തെ നടുക്കിയിരുന്നു. കൊല്ലപ്പെട്ടവരിൽ വിമാനത്തിൻ്റെ ഒരു വനിതാ പൈലറ്റും ഉൾപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. ക്യാപ്റ്റൻ ശാംഭവി പഥക്കാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട വനിതാ പൈലറ്റ്. അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനത്തിന്റെ ഡൽഹി ആസ്ഥാനമായുള്ള നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ചേഴ്സിൽ ഫസ്‌റ്റ് ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശാംഭവി പഥക്.2016-2018 കാലയളവിൽ എയർഫോഴ്സ് ബൽഭാരതി സ്കൂ‌ളിലാണ് ശാംഭവി സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കി. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ ആന്റ് എയറോ സ്പേസ് ആന്റ് ടെക്നോളജി ബിരുദവും നേടി. ഈ കാലയളവിൽ മധ്യപ്രദേശ് ഫ്ലയിങ് ക്ലബിൽ ഫ്ലയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0