ചുവപ്പ് നാടയിൽ കുടുങ്ങി വലയേണ്ടി വരില്ല, അഭയവും ആശ്വാസവുമായി സർക്കാർ എന്നും ഒപ്പമുണ്ട്: മുഖ്യമന്ത്രി 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 28, 2026 - 04:03
ചുവപ്പ് നാടയിൽ കുടുങ്ങി വലയേണ്ടി വരില്ല, അഭയവും ആശ്വാസവുമായി സർക്കാർ എന്നും ഒപ്പമുണ്ട്: മുഖ്യമന്ത്രി 

ചുവപ്പ് നാടയിൽ കുടുങ്ങി വലയേണ്ടി വരില്ല, അഭയവും ആശ്വാസവുമായി സർക്കാർ എന്നും ഒപ്പമുണ്ട്: മുഖ്യമന്ത്രി 

2016 നവംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചതിലൂടെ സർക്കാർ ചേർത്ത് നിർത്തിയത് അഭയമറ്റവരെയും തീരാരോഗത്താൽ വലയുന്നവരെയുമായിരുന്നു. ഇതിലൂടെ ചുവപ്പുനാടകളിൽ കുരുങ്ങി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവർക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നുണ്ട്. ഇടത്പക്ഷ സർക്കാരിന്റെ ഈ മുന്നേറ്റങ്ങളെ കണക്കുകൾ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.

 മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0