ഷൊർണൂർ ആറാണിയിൽ നടുക്കം, വീട്ടിൽ നിന്നു കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 28, 2026 - 03:33
ഷൊർണൂർ ആറാണിയിൽ നടുക്കം, വീട്ടിൽ നിന്നു കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

ഷൊർണൂർ ആറാണിയിൽ നടുക്കം, വീട്ടിൽ നിന്നു കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

ഷൊർണൂർ: കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ സ്വന്തം വീട്ടിലെത്തിയ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ നഗരസഭ പരിധിയിലെ ആറാണി സ്വദേശിനി അലീനയെയാണ് വീടിന് സമീപത്തെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 25 വയസ്സായിരുന്നു പ്രായം. ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം..

ഇന്ന് പുലർച്ചെ മുതലാണ് അലീനയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ, വീടിന് അല്പം അകലെയുള്ള ആറാണിയിലെ ക്വാറിയുടെ മുകൾഭാഗത്ത് യുവതി ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ കണ്ടെത്തുക ആയിരുന്നു, ഇതോടെ സംശയം തോന്നിയ നാട്ടുകാർ ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് ഷൊർണൂർ പൊലീസും, അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഉച്ചയോടെ പുറത്തെടുത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയായ അലീന കഴിഞ്ഞ ദിവസമാണ് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനായി സ്വന്തം വീട്ടിലെത്തിയത്. അലീനയ്ക്ക് 2 വയസ്സുള്ള മകനുണ്ട്.

​സംഭവത്തിൽ ഷൊർണൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0