മദ്യപിച്ചെത്തിയ വീഡിയോ ചിത്രീകരിച്ച് പിതാവിനയച്ച് ഹോസ്റ്റല്‍ അധികൃതര്‍; ഗ്രേറ്റർ നോയിഡയില്‍ ബി ടെക് വിദ്യാര്‍ഥി ജീവനൊടുക്കി
റിപ്പോർട്ട് :ബൈഷി കുമാർ
മദ്യപിച്ചെത്തിയ വീഡിയോ ചിത്രീകരിച്ച് പിതാവിനയച്ച് ഹോസ്റ്റല്‍ അധികൃതര്‍; ഗ്രേറ്റർ നോയിഡയില്‍ ബി ടെക് വിദ്യാര്‍ഥി ജീവനൊടുക്കി
ഗ്രേറ്റർ നോയിഡയില്‍ മദ്യപിച്ചതിന് കോളേജ് ഹോസ്റ്റല്‍ അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്ത് ബി ടെക് വിദ്യാര്‍ഥി നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. നോളജ് പാർക്ക് ഏരിയയില്‍ രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ ഉദിത് സോണിയാണ് ഹോസ്റ്റലിലെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചത്. ത്സാൻസി ജില്ല സ്വദേശിയായ ഉദിത്തിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഉദിത്തും തൻ്റെ സുഹൃത്തും ചേര്‍ന്ന് മദ്യപിച്ചതിന് ശേഷം ഹോസ്റ്റലിലേക്ക് എത്തുകയായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സുധീർ കുമാർ പറഞ്ഞു. മദ്യപിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ അധികൃതര്‍, ഉദിത്തിനെ വഴക്കു പറയുകയും മദ്യപിച്ചെത്തിയ വീഡിയോ പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു.വീഡിയോ കണ്ട പിതാവ്, ഉദിത്തിനെ വിളിക്കുകയും ശകാരിക്കുകയും ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് പറയുകയും ചെയ്തു. പിന്നാലെ മനംനൊന്ത ഉദിത്ത്, ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0