അഞ്ചുവർഷം; ബിജെപി തിരഞ്ഞെടുപ്പിന് മാത്രം ചെലവിട്ടത് 3774 കോടി; ഞെട്ടി മറ്റ് പാർട്ടികൾ*

റിപ്പോർട്ട്‌ : ബൈഷി കുമാർ

Jan 22, 2026 - 10:29
അഞ്ചുവർഷം; ബിജെപി തിരഞ്ഞെടുപ്പിന് മാത്രം ചെലവിട്ടത് 3774 കോടി; ഞെട്ടി മറ്റ് പാർട്ടികൾ*

*അഞ്ചുവർഷം; ബിജെപി തിരഞ്ഞെടുപ്പിന് മാത്രം ചെലവിട്ടത് 3774 കോടി; ഞെട്ടി മറ്റ് പാർട്ടികൾ*

 *ന്യൂഡൽഹി* : അഞ്ചുവർഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പുചെലവിൽ രണ്ടരയിരട്ടി വർധന. അതേസമയം, കോൺഗ്രസിന് 277 കോടിമാത്രമാണ് വർധിച്ചത്. ലോക്‌സഭാതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്ന 2024-25-ൽ ബിജെപിക്ക് 3335.36 കോടി രൂപയാണ് െചലവായത്. 2019-20-ലെ 1352.92 രൂപയെക്കാൾ രണ്ടരയിരട്ടി അധികം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് വാർഷിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്.  

തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രചാരണച്ചെലവുകൾക്കായി ബിജെപി 2024-ലും 2023-ലും മുടക്കിയത് 5089.42 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലെ പ്രചാരണങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക മുടക്കിയത്-1124.96 കോടി. പരസ്യവിഭാഗത്തിൽ 897.42 കോടി. വിമാന, ഹെലികോപ്റ്റർ യാത്രാ ഇനത്തിൽ 583.08 കോടി ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് സാമ്പത്തികസഹായമായി 312.90 കോടിയാണ് മുടക്കിയത്.  

 *ബിജെപി* 

2024-25- മൊത്തം ചെലവ്- 3774.58 കോടി  

തിരഞ്ഞെടുപ്പിനുമാത്രം-3335.36 കോടി

വരുമാനം-6769 കോടി രൂപയാണ് (സംഭാവനയിൽ 54 ശതമാനം വർധന).

 *കോൺഗ്രസ്* 

ചെലവ്-896.22 കോടി 2019-ൽ - 619.67 കോടി രൂപ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0