കൊല്ലം പി. ആർ. ഡി വാർത്തകൾ

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 22, 2026 - 10:23
കൊല്ലം പി. ആർ. ഡി വാർത്തകൾ

PRESS RELEASE 21/01/2026

*രക്തസാക്ഷി ദിനാചരണം 30ന്*

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജനുവരി 30ന് രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നുള്ള ശാന്തിയാത്ര കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കിലെത്തും. ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി കെഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമാകും. ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ചൊല്ലും.

പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് പരിപാടി നടത്തുക. ശാന്തിയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രഭാതഭക്ഷണം നല്‍കും. ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘത്തെ സജ്ജമാക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉറപ്പാക്കുന്നതിന് ആര്‍.ടി.ഒ.യ്ക്കാണ് ചുമതല. സ്വാതന്ത്ര്യസമരത്തില്‍

 പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രാവിലെ 11ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൗനം ആചരിക്കും.

എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍ മത്തായി, സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ പ്രഫ. പി.ഒ.ജെ ലബ്ബ, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. ചന്ദ്രശേഖരന്‍, ജില്ലാ പ്രസിഡന്റ് ഇ ഷാജഹാന്‍, ജില്ലാ സെക്രട്ടറി ബിനുദാസ്, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാഗേഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 174/2026)

*ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22ന്*

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11 മുതല്‍ സംസ്ഥാന വ്യാപകമായി മത്സരം നടക്കും. കൊല്ലം വിദ്യാഭ്യാസ ജില്ലാതല മത്സരം വിമലഹൃദയ ഹൈസ്‌കൂളിലും പുനലൂര്‍ വിദ്യാഭ്യാസ ജില്ലാതല മത്സരം സെന്റ് ഗൊറേറ്റി എച്ച്.എസിലും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാതല മത്സരം സര്‍ക്കാര്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലും നടക്കും.

വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തില്‍ വിജയിക്കുന്ന 10 ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

(പി.ആര്‍.കെ നമ്പര്‍ 175/2026)

*ടി ബി / എച്ച് ഐ വി/എന്‍ സി ഡി ബോധവത്ക്കരണ- പരിശോധനാ ക്യാമ്പ്*

കുളത്തൂപ്പുഴ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് എസ്റ്റേറ്റില്‍ ടി ബി /എച്ച് ഐ വി /എന്‍ സി ഡി ബോധവത്കരണ-പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബാ ബീവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംസാന സജിന്‍ അധ്യക്ഷയായി. ടിബി മുക്ത ഭാരത് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ടി ബി കേന്ദ്രവും പുനലൂര്‍ ടി ബി യൂണിറ്റും ഐ സി ടി സിയും സംയുക്തമായി നടത്തിയ ക്യാമ്പില്‍ 88 പേര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുഭിലാഷ് കുമാര്‍, പഞ്ചായത്ത് അംഗം കലാദേവി, ജില്ലാ ടിബി/എച്ച് ഐ വി നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ്, എസ്.ടി.എസ് ആര്‍ അനന്ദു ഗോപാല്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ കുമരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 176/2026)

*ക്വട്ടേഷന്‍*

  കൊല്ലം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ ക്യാന്റീന്‍ ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പരിചയമുള്ള വനിതാ സംരംഭകരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27 ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2796290.

(പി.ആര്‍.കെ നമ്പര്‍ 177/2026)

*താത്ക്കാലിക നിയമനം*

നീണ്ടകര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: പി.എസ്.സി/സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. പ്രായപരിധി: 18-41 വയസ്. നിയമാനുസൃത ഇളവുകള്‍ ബാധകം. അവസാന തീയതി : ജനുവരി 29. ഫോണ്‍: 0476 2680331.

(പി.ആര്‍.കെ നമ്പര്‍ 178/2026)

*ക്വിസ് മത്സരം*  

കൊല്ലം പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ‘പരീക്ഷ പേ ചര്‍ച്ച 2026’ നോടനുബന്ധിച്ച് ജനുവരി 23ന് രാവിലെ 10ന് ക്വിസ് മത്സരം നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന്. ജില്ലയിലെ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി.ബി.എസ്.ഇ സ്‌കൂളുകള്‍, സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഓപ്പറേഷന്‍ സിന്ധൂര്‍ : മിഷന്‍ ഓഫ് ഓണര്‍ ആന്‍ഡ് ബ്രേവറി, സ്വദേശി : ഫോര്‍ എ സെല്‍ഫ് റിലൈന്‍ഡ് ഇന്ത്യ എന്ന തീമുകളെ അടിസ്ഥാനമാക്കി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ മോഡ്യൂളിന് ആസ്പദമാക്കിയാണ് മത്സരം. സ്‌കൂളുകള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ http://kollam.kvs.ac.in ല്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2799494.

(പി.ആര്‍.കെ നമ്പര്‍ 179/2026)

 

*ടെന്‍ഡര്‍*

 സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക് മിക്‌റോസിഡ് എച്ച്.പി-10 സൊലൂഷന്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.

(പി.ആര്‍.കെ നമ്പര്‍ 180/2026)

 *സാധ്യത പട്ടിക*

ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് -രണ്ട് ( കാറ്റഗറി നം. 044/2024) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധപ്പെടുത്തി.

(പി.ആര്‍.കെ നമ്പര്‍ 181/2026)

 *അഭിമുഖം*

മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ യു.പി വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712797.

(പി.ആര്‍.കെ നമ്പര്‍ 182/2026)

*സൗജന്യ തൊഴില്‍ പരിശീലനം*

     കൊട്ടാരക്കര കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വസ്ത്ര ചിത്രകല -ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (12 ദിവസം), കൂണ്‍കൃഷി (10 ദിവസം), ആഭരണ, നെറ്റിപ്പട്ട നിര്‍മ്മാണം (14 ദിവസം), സിസിടിവി ഇന്‍സ്റ്റലെഷന്‍ ആന്‍ഡ് സര്‍വീസിംഗ് (14 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (31 ദിവസം), മെഴുകുതിരി നിര്‍മ്മാണം (12 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18 - 49 വയസ്. സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരാകണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍- 691531 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2537141, 9495245002.

(പി.ആര്‍.കെ നമ്പര്‍ 183/2026)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0