എന്റെ മകൻ മരണത്തോട് പൊരുതിയത് രണ്ട് മണിക്കൂർ. രക്ഷിക്കാൻ ആരും വന്നില്ല, അവർ വീഡിയോ എടുക്കുകയായിരുന്നു. തകർന്ന ഹൃദയത്തോടെ ഒരു പിതാവ്...

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 20, 2026 - 07:58
എന്റെ മകൻ മരണത്തോട് പൊരുതിയത് രണ്ട് മണിക്കൂർ. രക്ഷിക്കാൻ ആരും വന്നില്ല, അവർ വീഡിയോ എടുക്കുകയായിരുന്നു. തകർന്ന ഹൃദയത്തോടെ ഒരു പിതാവ്...

എന്റെ മകൻ മരണത്തോട് പൊരുതിയത് രണ്ട് മണിക്കൂർ. രക്ഷിക്കാൻ ആരും വന്നില്ല, അവർ വീഡിയോ എടുക്കുകയായിരുന്നു. തകർന്ന ഹൃദയത്തോടെ ഒരു പിതാവ്...

​ന്യൂഡൽഹി: നോയിഡയിലെ 70 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ച യുവരാജ് മേത്ത എന്ന സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണം കേവലം ഒരു അപകടമല്ല, മറിച്ച് ഭരണകൂടത്തിന്റെ അനാസ്ഥയും, സമൂഹത്തിന്റെ നിസംഗതയും ചേർന്നൊരുക്കിയ ഒരു ദുരന്തമാണ്. തന്റെ ഏക മകൻ കൺമുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിന്റെ നെഞ്ചുപൊട്ടിയുള്ള വാക്കുകൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്..

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കടുത്ത മൂടല്‍ മഞ്ഞില്‍ യുവാവിന് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് വളവിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ മകൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് പിതാവ് രാജ്കുമാർ മേത്ത വിറയ്ക്കുന്ന ശബ്ദത്തോടെ ഓർക്കുന്നു...

അച്ഛാ, ഞാൻ അപകടത്തിൽപ്പെട്ടു... എന്ന മകന്റെ ആ വിളി കേട്ട് മിനിറ്റുകൾക്കുള്ളിൽ രാജ്കുമാർ സ്ഥലത്തെത്തി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. 70 അടി താഴ്ചയിൽ വെള്ളം നിറഞ്ഞ കുഴിയിൽ കാറിന്റെ മുകളിൽ കയറി നിന്ന് ജീവനുവേണ്ടി കേഴുന്ന യുവരാജ്. ഇരുട്ടിൽ തന്റെ ലൊക്കേഷൻ കാണിക്കാൻ അവൻ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് തെളിക്കുന്നുണ്ടായിരുന്നു..

പുലർച്ചെ രണ്ട് മണി വരെ യുവരാജ് ആ തണുത്ത വെള്ളത്തിൽ മുങ്ങാതിരിക്കാൻ ബാലൻസ് ചെയ്ത് കാറിന് മുകളിൽ നിന്നു. അവൻ സഹായത്തിനായി ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു. പക്ഷേ അവരിൽ ഭൂരിഭാഗവും ആ കാഴ്ച വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു, രാജ്കുമാർ ആരോപിക്കുന്നു..

രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആഴമേറിയ കുഴിയിൽ നിന്ന് ഒരാളെ പുറത്തെടുക്കാൻ ആവശ്യമായ മുങ്ങൽ വിദഗ്ധരോ, ഉപകരണങ്ങളോ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഡെലിവറി ഏജന്റ് സ്വന്തം ജീവൻ പണയപ്പെടുത്തി കുഴിയിലേക്ക് ഇറങ്ങിയപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു..

2 വർഷം മുമ്പാണ് യുവരാജിന്റെ അമ്മ മരിച്ചത്. സഹോദരി ലണ്ടനിലാണ്. വൃദ്ധനായ പിതാവിന് ഇനി ആരുമില്ല. 'എന്റെ മകൻ തന്റെ ജീവൻ രക്ഷിക്കാൻ രണ്ട് മണിക്കൂർ കഷ്ടപ്പെട്ടു. അധികൃതർക്ക് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാമായിരുന്നു. അവിടെ ഒരു ബാരിക്കേഡ് പോലുമില്ലായിരുന്നു എന്ന് അദ്ദേഹം പരിതപിക്കുന്നു.​മുന്നറിയിപ്പ് ബോർഡുകളില്ലാത്ത റോഡും, ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരും, വീഡിയോ എടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ച ജനങ്ങളും ചേർന്ന് ഒരു യുവാവിന്റെ സ്വപ്നങ്ങളാണ് ആ 70 അടി താഴ്ചയിൽ ഇല്ലാതെയായത്..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0