*ആയിരം രൂപയെച്ചൊല്ലി തർക്കം; നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ..!*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 20, 2026 - 07:41
*ആയിരം രൂപയെച്ചൊല്ലി തർക്കം; നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ..!*

*ആയിരം രൂപയെച്ചൊല്ലി തർക്കം; നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ..!*

*നിലമ്പൂർ പാട്ടുത്സവ നഗരിയെ നടുക്കി യുവാവിന് നേരെ വധശ്രമത്തിൽ രണ്ടു പേര് അറസ്റ്റിൽ. വെറും ആയിരം രൂപയുടെ ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.* 

*സംഭവത്തിൽ നിലമ്പൂർ സ്വദേശികളായ സുജിത്ത് (23), ശ്രേയസ് ദാസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ സ്വദേശി അനു ഫർസീനാണ് (21) ആക്രമണത്തിന് ഇരയായത്.*

*​കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയതായിരുന്നു അനു ഫർസീൻ. പ്രതിയായ സുജിത്തിന്റെ സുഹൃത്തിന് അനു ഫർസീൻ നൽകാനുണ്ടായിരുന്ന ആയിരം രൂപയെ ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.* 

*തർക്കം മൂർച്ഛിച്ചതോടെ ശ്രേയസ് അനുവിനെ പിടിച്ചുവെക്കുകയും സുജിത്ത് കത്തികൊണ്ട് പുറത്ത് കുത്തുകയുമായിരുന്നു. പരിക്കേറ്റ അനു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് ആക്രമിക്കാൻ തുനിഞ്ഞു.*

*ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് പ്രതികളെ തടയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അനു ഫർസീനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികളെ വണ്ടൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.*

*പിടിയിലായ രണ്ടുപേരും മുൻപും സമാനമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപ് സ്ക്രൂഡ്രൈവർ കൊണ്ട് സുഹൃത്തിനെ കുത്താൻ ശ്രമിച്ച കേസിൽ ശ്രേയസിനെതിരെ പോലീസ് കേസെടുത്തിരുന്നു.*

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0