*23ന് പ്രധാനമന്ത്രി 2 മണിക്കൂര്‍ തിരുവനന്തപുരത്ത്; ഒരേ വേദിയില്‍ 2 പരിപാടികള്‍*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 20, 2026 - 07:36
Jan 20, 2026 - 07:54
*23ന് പ്രധാനമന്ത്രി 2 മണിക്കൂര്‍ തിരുവനന്തപുരത്ത്; ഒരേ വേദിയില്‍ 2 പരിപാടികള്‍*

*23ന് പ്രധാനമന്ത്രി 2 മണിക്കൂര്‍ തിരുവനന്തപുരത്ത്; ഒരേ വേദിയില്‍ 2 പരിപാടികള്‍*

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് അദ്ദേഹം ചെന്നൈയിലേക്കു പോകും.

ഫെബ്രുവരിയില്‍ റെയില്‍വേയുടെ ഉള്‍പ്പെടെ പരിപാടികള്‍ക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്.

23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്. സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0