വർക്കല മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നിർവഹിക്കുമെന്ന് അഡ്വ.വി. ജോയി.എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ,ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കിയിരിക്കുന്നത്.ചടങ്ങിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
റിപ്പോർട്ട് :ബൈഷി കുമാർ
ഉദ്ഘാടനം നാളെ (19/01/2026)
വർക്കല മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നിർവഹിക്കുമെന്ന് അഡ്വ.വി. ജോയി.എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ,ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കിയിരിക്കുന്നത്.ചടങ്ങിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9.30ന് പള്ളിക്കൽ ഇഎംഎസ് ഹാളിലും, 10 മണിക്ക് വർക്കല നഗരസഭ ഓഫീസിലും നടക്കുന്ന ചടങ്ങിൽ വെച്ച് മണ്ഡലത്തിലെ അങ്കണവാടി കുട്ടികൾക്ക് വാങ്ങിയ 628 കിടക്കകളുടെ വിതരണോദ്ഘാടനം, 10.15 ന് വർക്കല ട്രൻഡ്സ് ഗോഡൗൺ ട്രാൻസ്ഫോമർ ഇടറോഡ്, 10.30-ന് വർക്കല ചന്ദനക്കാവ് റോഡ്, 10.45 ന് അയിരൂർ ഹരിഹരപുരം സെൻ്റ് തോമസ് യു.പി സ്കൂളിന് വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് , 10.45 ന് വെട്ടൂർ വെന്നികോട് മൗണ്ട് കാർമൽ എൽപി സ്കൂളിന് വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് തുടങ്ങിയവ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0