മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം സമാപിച്ചു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 14, 2026 - 07:49
Jan 14, 2026 - 07:50
മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം സമാപിച്ചു*

*മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം സമാപിച്ചു*

മാലിന്യത്തില്‍നിന്നും കലാസൃഷ്ടികള്‍ നിര്‍മിക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല മത്സരത്തിന്റെ സമാപന സമ്മേളനം കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍ അനക്സ് ബില്‍ഡിംഗില്‍ കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ് അധ്യക്ഷനായി. സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍ ടി. എം മുഹമ്മദ് ജാ മുഖ്യപ്രഭാഷണം നടത്തി. 

ഗ്രാമ, നഗര പ്രദേശത്തെ മാലിന്യങ്ങളില്‍ നിന്നും മൂല്യമേറിയ കലാസൃഷ്ടികള്‍ നിര്‍മിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ക്കും പൊതുവിഭാഗത്തിനുമായി മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 38 കുട്ടികള്‍ പങ്കെടുത്തു. എൽ പി, യു പി വിഭാഗം മത്സരത്തിൽ മഹാദേവ് ആർ നായർ, എസ് കാവ്യ, പി അബിൻ തുടങ്ങിയവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ അഖിൽ നാഥ്‌ ഒന്നാം സ്ഥാനവും സിദ്ധാർത്ഥ് രണ്ടാം സ്ഥാനവും അഭിലാഷ് മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തിൽ എ പി ഉഷ ഭായ് ഒന്നാം സ്ഥാനം, ആശ ലത രണ്ടാം സ്ഥാനം, ജി ആർ ജയശ്രീ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. മത്സരാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ദേവി, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ ഫൈസി, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.എ ശ്രുതി, സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0