നിയമസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടു, ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര മൂന്ന് ഒപ്ഷനുകൾ'; മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ
റിപ്പോർട്ട് :ബൈഷി കുമാർ
നിയമസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടു, ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര മൂന്ന് ഒപ്ഷനുകൾ'; മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ
തിരുവനന്തപുരം: ചെങ്ങന്നൂരോ തിരുവല്ലയിലോ കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി തന്നോട് ചോദിച്ചിരുന്നതായി രാഹുൽ ഈശ്വർ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യമാണ് ലക്ഷ്യമെന്നും ആ രീതിയിൽ ഒരു സ്പേസ് കിട്ടിയാൽ മത്സരിച്ചേക്കുമെന്നും രാഹുൽ പറയുന്നു. തന്നെ സമീപിച്ച രാഷ്ട്രീയ പാർട്ടി ഏതെന്ന് പറയാൻ തയാറായില്ലെങ്കിലും കോൺഗ്രസ് ജയിച്ച് അധികാരത്തിൽ വരണമെന്നാണ് താൽപര്യമെന്ന് രാഹുൽ ഈശ്വർ പറയുന്നു.അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിജീവിതയെ അപമാനിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും കാണിച്ചാണ് പരാതി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അതിജീവിത പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുൽ ഈശ്വറിന് എതിരെ പരാതി നൽകിയത്. ഇതേ നതുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. ഈ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0