അഭിരാമിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
റിപ്പോർട്ട് :ബൈഷി കുമാർ
അഭിരാമിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിരാമിന് ഉറപ്പ് നൽകി. അല്പം മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അഭിരാമിന് ഫോൺ എത്തിയത്. ട്വന്റിഫോർ ആണ് അഭിരാമിന്റെ ദുരനുഭവം ആദ്യം വാർത്തയാക്കിയത്.
പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
പത്തനംതിട്ട പോലീസ് അതിക്രമം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ഡിജിപി രവാഡ ചന്ദ്രശേഖർ അറിയിച്ചു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.ഉചിതമായ നടപടിയെടുക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
പൊലീസിന്റെ അതിക്രമത്തിൽ ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പ് ഉൾപ്പെടെ തകർന്നിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0