വർക്കലയെ മഞ്ഞക്കടൽ ആക്കി മാറ്റിയ തീർത്ഥാടന ഘോഷയാത്ര 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 31, 2025 - 22:02
വർക്കലയെ മഞ്ഞക്കടൽ ആക്കി മാറ്റിയ തീർത്ഥാടന ഘോഷയാത്ര 

 വർക്കലയെ മഞ്ഞക്കടൽ ആക്കി മാറ്റിയ തീർത്ഥാടന ഘോഷയാത്ര 

വീഥികൾ എല്ലാം ശിവഗിരിയിലേക്ക്

നാടാകെ ഭക്തിയുണർത്തി ഗുരുദേവ സ്തുതികൾ ഉരുവിട്ട് വീഥികളെല്ലാം ശിവഗിരിയിലേക്ക് എന്ന പ്രതീതി ഉണർത്തി ശിവഗിരിക്കുന്നുകളെ ലക്ഷ്യമാക്കിവിവിധ കേന്ദ്രങ്ങളിൽ നിന്നും തിരിച്ച് പദയാത്രകൾ ഇന്നലെ പുലർച്ചെ മുതൽ മഹാസമാധി സന്നിധിയിൽ എത്തിച്ചേർന്നു.

ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നുംപ്രാർത്ഥനയെ തുടർന്നാണ് വടക്ക് കിഴക്കൻ മേഖലകളിൽ നിന്നുള്ളവയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പദയാത്രയും ശിവഗിരിയിൽ എത്തി ചേർന്നു. 

തിരുവനന്തപുരം, കൊല്ലം ,തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, വയനാട്, പത്തനംതിട്ട ,

മലപ്പുറം, കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഒക്കെയും പദയാത്രകളാണ് ഇന്ന് എത്തിച്ചേർന്നത്

തീർത്ഥാടന ഘോഷയാത്രയുടെ മുന്നിൽ പിടിക്കുന്ന ധർമ്മപതാക സേവനം യുഎഇയും ഗുരുദേവ സോഷ്യൽ സർവീസ് സൊസൈറ്റി, ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും, ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുന്ന വസ്ത്രം ശ്രീലങ്ക

യിൽ നിന്നും ആണ് എത്തിച്ചത്.

ശിവഗിരി മഠത്തിൽ തീർത്ഥാടകർക്ക് വഴിപാടുകൾ നിർവഹിക്കുന്നതിന് വഴിപാട് കൗണ്ടറും കുറ്റമറ്റ ക്രമീകരണം ചെയ്തിട്ടുണ്ട് ശിവഗിരി മഠത്തിലെപ്രധാന വഴിപാടായ മഹാഗുരു പൂജയും ബുക്ക് ചെയ്യുന്നതിനും ഗുരുപൂജ നടത്തുന്നതിനും പേരും നക്ഷത്രവും നൽകി രേഖ ശേഖരിച്ച് മഹാസമാധി പീഠത്തിൽ കൈമാറിയാൽ മതിയാകും. സംസ്ഥാനത്തിന് പുറത്ത് ഗുജറാത്ത്, ഡൽഹി, മുംബൈ, ഹൈദ്രബാദ്, കർണ്ണാടക എന്നിവടങ്ങളിൽ നിന്നും പദയാത്രകളുണ്ടായിരുന്നു. കോട്ടയം ഉൾപ്പെടെ മധ്യതിരുവിതാംകൂറിൽ നിന്നുമായിരുന്നു ഏറെയും പദയാത്രകളെത്തിയത്.

 കൂടാതെ വിദേശ 

 രാജ്യങ്ങളിൽ നിന്ന് പോലും

 തീർത്ഥാടകരുടെ പ്രത്യേക സംഘങ്ങൾ ആഴ്ചകൾക്ക് മുമ്പ് തന്നെ ശിവഗിരിയിൽ എത്തിച്ചേർന്നിരുന്നു. ശിവഗിരിയിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ഇന്ന് രാവിലെ നടന്ന തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുത്തു. ഭക്തിനിർഭരമായ തീർഥാടന ഘോഷയാത്രയാണ് വർക്കലയിൽ നടന്നത് . വർക്കലയുടെ വീചികളെ മഞ്ഞക്കടലാക്കി മാറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0