തെന്നിന്ത്യയിലെ മിന്നുംതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി രാജാ സാബ്’.

റിപ്പോർട്ട്‌ :, ബൈഷി കുമാർ

Dec 29, 2025 - 15:32
തെന്നിന്ത്യയിലെ മിന്നുംതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി രാജാ സാബ്’.

 തെന്നിന്ത്യയിലെ മിന്നുംതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി രാജാ സാബ്’. നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിക്കുന്ന ഈ സിനിമ 2026ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മാരുതിയാണ് ഈ സിനിമയുടെ സംവിധായകൻ. ഇപ്പോഴിതാ സംവിധായകൻ മാരുതി പ്രഭാസ് ആരാധകരോട് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിലടക്കം ച‌ർച്ചയാകുന്നത്.

പ്രഭാസ് ആരാധകർക്ക് ഒരു ഉറച്ച വാഗ്ദാനം നൽകിയിരിക്കുകയാണ് മാരുതി. അടുത്തിടെ നടന്ന പ്രീ-റിലീസ് പരിപാടിയിലായിരുന്നു സംഭവം. രാജാ സാബ് ആരാധകരെ നിരാശരാക്കില്ല എന്നാണ് സംവിധായകന്റെ ഉറപ്പ്.

 നിങ്ങളിൽ 1% പേർ പോലും നിരാശരാണെങ്കിൽ ധൈര്യപൂർവം എന്റെ വീട്ടിൽ വന്ന് എന്നെ ചോദ്യം ചെയ്യാം’, സംവിധായകൻ പറഞ്ഞു. ‘വില്ല നമ്പർ 17, കൊല്ല ലക്‌സൂറിയ, കൊണ്ടാപൂർ’ എന്ന മേൽവിലാസവും അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്.

സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തുവന്നശേഷവും ഈ സിനിമയിലെ പ്രഭാസിനെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തുവെക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പങ്കിട്ട ഒരു വീഡിയോയിൽ മാരുതി പറഞ്ഞിരുന്നു. താരത്തിന്റെ സിനിമയിലെ ഗെറ്റപ്പും പ്രകടനവും എല്ലാം മികച്ച എപ്പിസോഡാകുമെന്നും ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ‘സ്വീറ്റായ’ ആളുകളിൽ ഒരാളാണ് പ്രഭാസ് എന്നാണ് പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത മാളവിക മോഹനൻ പറഞ്ഞത്. ഭൈരവി എന്ന കഥാപാത്രം തനിക്ക് നൽകിയതിൽ സംവിധായകനോടും താരം നന്ദി പറയുന്നുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറിയും ഐവിവൈ എന്റർടൈൻമെന്റും ചേർന്നാണ് ‘ദി രാജാ സാബ്’ സിനിമയുടെ നിർമാമം. ജനുവരി 9ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

 താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ‘സ്വീറ്റായ’ ആളുകളിൽ ഒരാളാണ് പ്രഭാസ് എന്നാണ് പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത മാളവിക മോഹനൻ പറഞ്ഞത്. ഭൈരവി എന്ന കഥാപാത്രം തനിക്ക് നൽകിയതിൽ സംവിധായകനോടും താരം നന്ദി പറയുന്നുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറിയും ഐവിവൈ എന്റർടൈൻമെന്റും ചേർന്നാണ് ‘ദി രാജാ സാബ്’ സിനിമയുടെ നിർമാമം. ജനുവരി 9ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0