*ശബരിമലയിൽ റിക്കാർഡ് വരുമാനം; നട അടച്ചു*
റിപ്പോർട്ട് :ബൈഷി കുമാർ
*ശബരിമലയിൽ റിക്കാർഡ് വരുമാനം; നട അടച്ചു*
*
പത്തനംതിട്ട: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനം കുറിക്കും.
തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അതേസമയം ശബരിമലയിൽ ഇക്കുറി റിക്കാർഡ് വരുമാനമാണ് ലഭിച്ചത്. 332.77 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 83.17കോടി രൂപ കാണിക്കയായിലഭിച്ചു.
കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ശനിയാഴ്ച ഉച്ചവരെ എത്തിയത് 30,56,871 പേരാണ്. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തിയിരുന്നു.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0