ഹൃദയം മാറ്റിവെച്ച ദുർഗയെ കണ്ടു, ആരോഗ്യസ്ഥിതിയിൽ നല്ല പുരോ​ഗതി, നൽകുന്നത് മികച്ച ചികിത്സ’: മന്ത്രി വീണാ ജോർജ്

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 27, 2025 - 18:47
ഹൃദയം മാറ്റിവെച്ച ദുർഗയെ കണ്ടു, ആരോഗ്യസ്ഥിതിയിൽ നല്ല പുരോ​ഗതി, നൽകുന്നത് മികച്ച ചികിത്സ’: മന്ത്രി വീണാ ജോർജ്

 ‘ഹൃദയം മാറ്റിവെച്ച ദുർഗയെ കണ്ടു, ആരോഗ്യസ്ഥിതിയിൽ നല്ല പുരോ​ഗതി, നൽകുന്നത് മികച്ച ചികിത്സ’: മന്ത്രി വീണാ ജോർജ്

 എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി ദുർഗയെ സന്ദർശിച്ചതായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഐസിയുവിന് പുറത്ത് നിന്ന് രോഗിയെ കണ്ടെന്നും സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും സംസാരിച്ചെന്നും മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയെന്ന് പറഞ്ഞ മന്ത്രി പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട് എന്നും വ്യക്തമാക്കി.

പെൺകുട്ടിയിക്ക് മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി മുതലുള്ള ഓ‌ർമകളും മന്ത്രി പങ്കുവെച്ചു. എംഎല്‍എ ടി.കെ. വിനോദ്, ഡിഎംഒ ഡോ. ഷീജ, കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ആശുപത്രി സൂപ്രണ്ട് ഡോ. സഹിര്‍ഷാ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0