സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 27, 2025 - 18:14
സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ

 സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ

 കാരുണ്യത്തിന്റെ ആഘോഷമായ ബോണ്‍ നത്താലെ തൃശൂരില്‍ ആഘോഷമായി. പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്കൊപ്പം 15000 ത്തോളം ക്രിസ്മസ് പാപ്പമാര്‍ നൃത്തം വച്ചു. സെന്റ് തോമസ് കോളേജിനു മുന്നില്‍ നിന്ന് ആരംഭിച്ച് തൃശൂര്‍ റൗണ്ട് ചുറ്റി കോളേജിനു മുന്നില്‍ തന്നെ സമാപിക്കുന്ന രീതിയിലാണ് ബോണ്‍ നത്താലെ സംഘടിപ്പിച്ചത്.

കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് പതിറ്റാണ്ടുകളായി തൃശൂരില്‍ ബോണ്‍ നത്താലെ സംഘടിപ്പിച്ചു വരുന്നത്. തൃശൂര്‍ അതിരൂപതയും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷം ഇത്തവണയും കളറായി. നഗര വീഥിയില്‍ എങ്ങും ഗാനങ്ങള്‍ക്ക് നൃത്തം വയക്കുന്ന ക്രിസമസ് പാപ്പമാരായിരുന്നു. പാപ്പമാര്‍ക്ക് അകമ്പടിയായി വാദ്യ മേള ഘോഷങ്ങളും കൂടി.ഇന്ത്യയുടെയും കേരളത്തിന്റെയും പൈതൃകം വിളിച്ചോതുന്ന വലിയ 15 ഫ്ലോട്ടുകളാണ് ഇത്തവണ ഒരുക്കിയിരുന്നത്. തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളിലെ വിശ്വാസികളും ജനക്കൂട്ടങ്ങളും ബോണ്‍ നത്താലെയുടെ ഭാഗമായി… കുട്ടികളും പ്രായമായവരും ചെറുപ്പാക്കാരും ഉള്‍പ്പെടുന്ന ഒരു വലിയ സംഘം നഗരത്തില്‍ അണിനിരന്നു. ഭിന്ന ശേഷി വിഭാഗത്തിന്റെ ആഘോഷവും ഇതോടൊപ്പം ശ്രദ്ധേയമായി. ആടിയും പാടിയും അവരും ആഘോഷ രാത്രി പങ്കിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0