*കൊല്ലം കോര്‍പറേഷന്‍ മേയറായി എ കെ ഹഫീസ് ചുമതലയേറ്റു;*
റിപ്പോർട്ട് :ബൈഷി കുമാർ
*PRESS RELEASE 26/12/2025*
*കൊല്ലം കോര്‍പറേഷന്‍ മേയറായി എ കെ ഹഫീസ് ചുമതലയേറ്റു;*
*ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍*
കൊല്ലം കോര്‍പ്പറേഷന്‍ മേയറായി താമരക്കുളം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.കെ ഹഫീസ് ചുമതലയേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. പി ജെ രാജേന്ദ്രന്‍ 16 വോട്ടും എ കെ ഹഫീസ് 27 വോട്ടും നേടി. ഫലപ്രഖ്യാപനത്തിനുശേഷം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി മേയറായി തങ്കശ്ശേരി ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. ഡോ.ഉദയ സുകുമാരന് മേയര്‍ എ.കെ.ഹഫീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3563/2025)
*ഗതാഗത നിയന്ത്രണം*
ഉളിയക്കോവില്‍ -നായേഴ്സ് ഹോസ്പിറ്റല്‍ റോഡില്‍ ആര്‍ടെക് ഫ്‌ലാറ്റ് സമുച്ചയത്തിന് മുന്‍വശം അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3564/2025)
*'അരങ്ങ്' ക്വീര്‍ സാഹിത്യ ശില്‍പശാല 28ന് തെന്മലയില്‍*
കേരള സാഹിത്യ അക്കാദമി ക്വീര്‍ സാഹിത്യ ശില്‍പശാല 'അരങ്ങ്' തെന്മല ശെന്തരുണി വനവിജ്ഞാനകേന്ദ്രത്തില്‍ ഡിസംബര്‍ 28ന് സംഘടിപ്പിക്കും. രാവിലെ 10 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കൗണ്‍സില്‍ അംഗം വിജയരാജമല്ലിക അധ്യക്ഷയാകും. 'ക്വീര്‍ സാഹിത്യം: പ്രസിദ്ധീകരണത്തിലെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ എ.ജി. ഒലീനയും 'കവിതയും പ്രതിരോധവും' എന്ന വിഷയത്തില്‍ ആദിയും 'ഉത്തരാധുനിക മലയാളസാഹിത്യത്തിലെ ക്വീര്‍ സാന്നിധ്യം' എന്ന വിഷയത്തില്‍ അനസ് എന്‍.എസും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച. വൈകിട്ട് 3.30ന് കവിയരങ്ങ്. നാലിന് സര്‍ട്ടിഫിക്കറ്റ് വിതരണം. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, പ്രോഗ്രാം കോഡിനേറ്റര്‍ കെ.എസ്. സുനില്‍കുമാര്‍, ഡോ. സി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
(പി.ആര്‍.കെ നമ്പര്‍ 3565/2025)
*അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യണം*
കൊട്ടിയം- കുണ്ടറ റോഡിലെ നടപ്പാതയില്‍ അനധികൃതമായി സ്ഥാപിച്ച ഇറക്കുകള്‍, പെട്ടിക്കടകള്‍, തട്ടുകടകള്‍ ജനുവരി മൂന്നിനകം നീക്കം ചെയ്യണമെന്ന് നിര്‍ദേശം. അല്ലാത്തപക്ഷം ഇവ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്ത് തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്ന് കുണ്ടറ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3566/2025)
*അഭിമുഖം*
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി വിഷയത്തില്‍ ബി ടെക്, എം ടെക്, ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് എഴുത്ത് പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in. ഫോണ്‍: 0476 2665935.
(പി.ആര്‍.കെ നമ്പര്‍ 3567/2025)
*മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെയും പോരുവഴി പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 31ന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം നിരക്കില്‍ 2026 മാര്‍ച്ച് വരെയാണ് നിയമനം. ബയോഡേറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2794996.
(പി.ആര്‍.കെ നമ്പര്‍ 3568/2025)
*കോഴ്‌സ് പ്രവേശനം*
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്.ടു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സ്റ്റൈപന്റോടെ സൗജന്യം. അവസാന തീയതി- ഡിസംബര്‍ 31. വിവരങ്ങള്‍ക്ക് www.ihrdadmissions.org/ihrd ഫോണ്‍: 9447488348, 8547005083.
(പി.ആര്‍.കെ നമ്പര്‍ 3569/2025)
*കൊല്ലം താലൂക്ക് വികസന സമിതി യോഗം*
കൊല്ലം താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 3570/2025)
*ടെന്‍ഡര്‍*
വെട്ടിക്കവല ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ 800 സിസിക്ക് മുകളിലുള്ള വാഹനം ലഭ്യമാക്കുന്നതിന് കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 - 2404299, 9496363158.
(പി.ആര്‍.കെ നമ്പര്‍ 3571/2025)
*ക്വട്ടേഷന്‍*
കൊല്ലം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 7500 രൂപ. ജനുവരി 22 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2742004.
(പി.ആര്‍.കെ നമ്പര്‍ 3572/2025)
*ഫിറ്റ്‌നസ് ട്രെയിനിംഗ് പ്രോഗ്രാം*
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ജനുവരിയില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് പ്രോഗ്രാമിന് https://app.srccc.in/register മുഖേന അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി- ഡിസംബര്‍ 31. വിവരങ്ങള്‍ക്ക്- പാരിപ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി, മെഡിക്കല്‍ കോളജ് റോഡിന് സമീപം. ഫോണ്‍: 9544303030, 7902304006.
(പി.ആര്‍.കെ നമ്പര്‍ 3573/2025)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0