സ്കൂളിൽ ക്രിസ്‌മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്ക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികൾ കേടുവരുത്തുകയും ചെയ്‌ത നാലു പേരെ അറസ്റ്റ് ചെയ്തു.
റിപ്പോർട്ട് :ബൈഷി കുമാർ
*ഗുവാഹാട്ടി** : സ്കൂളിൽ ക്രിസ്‌മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്ക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികൾ കേടുവരുത്തുകയും ചെയ്‌ത നാലു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്.
ബുധനാഴ്‌ചയാണ് സംഭവം നടന്നത്. ബെൽസോർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാനിഗാവിലെ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറി ക്രിസ്‌മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ചിരുന്ന അലങ്കാര വസ്തുക്കൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.
അവർ നിയമവിരുദ്ധമായി സ്‌കൂളിൽ അതിക്രമിച്ചു കടക്കുകയായിരുന്നു, സ്കൂളിന് നാശനഷ്‌ടം വരുത്തിയതായും, പുറത്തുള്ള അലങ്കാരങ്ങൾ, ലൈറ്റുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ നശിപ്പിക്കുകയും ചിലത് കത്തിക്കുകയും ചെയ്‌തതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ഡേക്ക, ജില്ലാ വൈസ് പ്രസിഡൻ്റ് മാനഷ് ജ്യോതി പാറ്റ്ഗിരി, അസിസ്റ്റന്റ്റ് സെക്രട്ടറി ബിജു ദത്ത എന്നിവരും ബജ്റംഗ് ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്‌ദാറും ഉൾപ്പെടുന്നു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചു സാധനങ്ങൾ നശിപ്പിക്കുയായിരുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0