ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്
റിപ്പോർട്ട് :ബൈഷികുമാർ
ബെംഗളൂരു: ലോക ഭൂപടത്തിൽ തിളങ്ങി നിൽക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. 2025ൽ ലോകത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം എന്ന നേട്ടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്ബാടുമുള്ള സസ്യോദ്യാനങ്ങളെ പിന്നിലാക്കിയാണ് ലാൽബാഗ് ഒന്നാമതെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക വാർഷിക തിരച്ചിൽ റിപ്പോർട്ടിലാണ് സന്തോഷ വാർത്തയുള്ളത്. 2025 ജനുവരി 1നും നവംബർ 25നും ഇടയിൽ ഗൂഗിൾ മാപ്പിലെ സെർച്ചിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൂഗിളിൻ്റെ വെളിപ്പെടുത്തൽ.
ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, കോടിക്കണക്കിന് ഉപയോക്താക്കൾ ഒരു വർഷത്തിനിടെ മാപ്പിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം ലാൽബാഗാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0