മാളത്തില്‍ നിന്നും പുറത്തുചാടി; വോട്ട് ചെയ്യാൻ പാലക്കാടെത്തി രാഹുൽ മാങ്കൂട്ടത്തിൽ
റിപ്പോർട്ട് :ബൈഷി കുമാർ
പീഡനക്കേസിൽ 14 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി. കുന്നത്തൂർമേട് നോർത്തിലെ 24ാം വാർഡിലാണ് വോട്ട് ചെയ്തത്. സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ ബൂത്ത് രണ്ടിൽ വൈകിട്ട് 4.50 ഓടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. ബലാത്സംഗ പരാതി യുവതി നൽകിയതിന് പിന്നാലെയാണ് രാഹുൽ മുങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന രാഹുൽ കോടതിയിൽ മറുപടി നൽകാമെന്നാണ് പറഞ്ഞത്.
അതേസമയം, വോട്ടിടാൻ എത്തിയ രാഹുലിനെ കൂക്കി വിളിച്ചാണ് നാട്ടുകാർ എതിരേറ്റത്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പോളിങ് ബൂത്തിന് മുന്നിൽ പ്രതിഷേധം തീർത്തു. രാഹുലെത്തിയ കാറിൽ കോഴിയുടെ ചിത്രം പതിച്ചും പ്രതിഷേധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0