തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 15,432 ഹരിത ബൂത്തുകളും, 814 മാതൃക ഹരിത ബൂത്തുകളും

റിപ്പോർട്ട് :ബൈഷി കുമാർ

Dec 9, 2025 - 14:18
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 15,432 ഹരിത ബൂത്തുകളും, 814 മാതൃക ഹരിത ബൂത്തുകളും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഹരിത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ പ്രവർത്തന സജ്ജമായി. വിവിധ ജില്ലകളിൽ നിരവധി ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി ക്രമീകരിച്ചിരുന്നു .ആദ്യഘട്ടമായി 595 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 11168 വാർഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ ഹരിത ബൂത്തുകളാണ്. എല്ലാ ബൂത്തുകളിലും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ് ടംബ്ലർ, സ്റ്റീൽ ഗ്ലാസ് എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്.814 പോളിംഗ് ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായും സജ്ജീകരിച്ചിട്ടുണ്ട്. 574 മാതൃക ബൂത്തുകളുമായി എറണാകുളം ജില്ലയാണ് മാതൃക ബൂത്തുകളുടെ എണ്ണത്തിൽ മുൻപിൽ.

ഒല, മുള, ഈറ്റ, പനമ്പ്, തഴപ്പായ, വാഴയില, മാവില, കുറുത്തല, പേപ്പർ, താൾ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക ഹരിത് ബൂത്തുകൾ അലങ്കരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഹരിത സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രകൃതി സൗഹൃദമായ ഒലത്തണ്ട്/പനത്തണ്ട് ഉപയോഗിച്ച ‘ബിന്നുകളും’ ചില ജില്ലകളിൽ ഒരുക്കിയിട്ടുണ്ട്.മിക്ക ജില്ലകളിലും ക്ളോൺ/ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ ഹരിത തീമിൽ ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ നോഡൽ ഓഫീസർമാർ തെരെഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിത ചട്ടം പരമാവധി പാലിക്കാനും മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനും വേണ്ട നിർദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. വോട്ടെടുപ്പിൽ മാലിന്യങ്ങൾ പരമാവധി കുറയ്ക്കുക, പുനരുപയോഗം സാധ്യമായ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹരിത ചട്ടം കർശനമായി നടപ്പാക്കാൻ ശുചിത്വമിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0